ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരീക്ഷകൾ മാർച്ച് 30ന് അവസാനിക്കും. ഫലപ്രഖ്യാപനം മെയ് 8നാണ് നടക്കുക.
എസ്എസ്എൽസി ഐടി പരീക്ഷ ഈ മാസം 2 മുതൽ 13 വരെ നടത്തുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷാ സമ്മർദ്ദത്തിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കുകയെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിദ്യാർത്ഥികളുടെ സിലബസ് ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ പഠനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. പത്ത് വർഷത്തോളം ഒരേ പാഠപുസ്തകം പഠിപ്പിക്കുന്നത് ശരിയല്ലെന്നും മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിലബസ് പരിഷ്കാരവും ലഘൂകരണവും നടപ്പാക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
