ആലപ്പുഴ: കായംകുളം റസ്റ്റ് ഹൗസിൽ എത്തിയ യു പ്രതിഭ എംഎൽഎ എതിർവശത്തുള്ള കോൺഗ്രസ് ഭവനിൽ വച്ച് യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഓണാഘോഷത്തോടുബന്ധിച്ച് നടത്തിയ ഗെയിമുകളിലടക്കം പങ്കെടുത്താണ് പ്രതിഭ മടങ്ങിയത്. ഓണത്തിന് രാഷ്ട്രീയമില്ലെന്നും അതുകൊണ്ടാണ് പങ്കെടുത്തതെന്നും അവർ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവടക്കമുള്ളവർ ആഘോഷത്തിനെത്തി. അരിതാ ബാബുവാണ് എംഎൽഎയെ സുന്ദരിക്ക് പൊട്ടുകുത്തൽ മത്സരത്തിന് ക്ഷണിച്ചത്.
സുന്ദരിക്ക് പൊട്ടുകുത്തിയിട്ട് പോയാ മതിയെന്ന് അരിതാ ബാബു, സമ്മതിച്ച് യു പ്രതിഭ, സിപിഎം എംഎൽഎ യൂത്ത് കോൺഗ്രസിന്റെ ഓണാഘോഷ പരിപാടിയിൽ -വീഡിയോ
