ശിവകാർത്തികേയന്റെ പരാശക്തിയിൽ ബേസിൽ ജോസഫും

ശിവ കാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം പരാശക്തിയിൽ ബേസിൽ ജോസഫും എത്തുന്നു. ബേസിൽ ഈ ചിത്രത്തിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച് ശിവകാർത്തികേയൻ തന്നെയാണ് രംഗത്തുവന്നത് . സിനിമയുടെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രമോഷൻ ചടങ്ങിലാണ് നടന്റെ പ്രതികരണം. ബേസിലിനൊപ്പം സിനിമയിൽ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

‘പരാശക്തി എന്ന സിനിമയിൽ ബേസിൽ ജോസഫും ഉണ്ട്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ശ്രീലങ്കയിൽ മൂന്ന് നാലു ദിവസത്തോളം ബേസിലും ഉണ്ടായിരുന്നു. ബേസിൽ വളരെ ഫൺ ആണ്. ആ സമയത്ത് ഏത് സിനിമയാണ് ചെയ്യുന്നതെന്ന് ബേസിലിനോട് ചോദിച്ചപ്പോൾ ആദ്യം ഇയർലി സ്റ്റാർ ആയിരുന്നു പിന്നെ മന്ത്ലി സ്റ്റാർ വീക്കിലി സ്റ്റാർ ആയി ഞാൻ മാറി. അതിനാൽ ഇപ്പോൾ കുറച്ച് സ്ലോ ആക്കി. വളരെ സ്വീറ്റ് ആയിട്ടുള്ള മനുഷ്യനാണ് ബേസിൽ. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് നല്ല അനുഭവം ആയിരുന്നു,’ ശിവകാർത്തികേയൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക