പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകളോടെ തിയറ്ററുകളിൽ എക്കോയുടെ തരംഗം തുടരുകയാണ്. ഓരോ ദിവസവും ടിക്കറ്റ് ബുക്കിങ്ങുകളും മികച്ച നിലയിൽ തുടരുന്നു. ആദ്യ ദിനം ബുക്ക് മൈ ഷോയിൽ 37,100 ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടതോടെ, പിന്നീട് ദിവസങ്ങളിൽ 97,440, 103,260 ടിക്കറ്റുകൾ വീതം വിറ്റുപോയി, പ്രേക്ഷക പ്രീതി ചിത്രം എത്രമാത്രം ഉത്സാഹത്തോടെ സ്വീകരിക്കപ്പെട്ടുവെന്നത് തെളിയിക്കുന്നു.
കേരളത്തിന് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കൂടാതെ വിദേശ രാജ്യങ്ങളിലുമായി ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ചേർന്ന് എക്കോ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച (ഇന്ത്യയിൽ) ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് എക്കോയുടേതാണ്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമ്മിച്ച ചിത്രത്തിൽ സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സന്ദീപ് പ്രദീപിന്റെ കരിയറിൽ മികച്ച പ്രകടനം നൽകുന്ന എക്കോയിലുടേയും വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനം കാഴ്ചവച്ചു.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ.എസ്, കലാസംവിധാനം സജീഷ് താമരശ്ശേരി, ഓഡിയോയോഗ്രാഫി വിഷ്ണു ഗോവിന്ദ് എന്നിവരാണ്. ഇവയുടെ സമഗ്ര സംയോജനം ചിത്രത്തിന് ശക്തമായ തുടക്കവും പ്രേക്ഷക സ്വീകാര്യതയും നൽകിയിരിക്കുന്നു.
