സീതയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം ഞാൻ വളരെ സന്തോഷവാനാണ്: പാർത്ഥിബൻ

1990-ലായിരുന്നു സിനിമാ നടി സീതയും സംവിധായകനും നടനുമായ പാർഥിബനും പ്രണയിച്ച് വിവാഹിതരായത് . ഏകദേശം 12 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. അവർക്ക് രണ്ട് പെൺമക്കളുണ്ട്. പുറമെ ഒരു മകനെ ദത്തെടുത്തു. വേർപിരിയലിനുശേഷം പാർഥിബൻ ഇപ്പോൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. സീത മറ്റൊരു പുരുഷനെ വിവാഹം കഴിച്ചു, പിന്നീട് അദ്ദേഹത്തിൽ നിന്നും വേർപിരിഞ്ഞു.

സീതയുമായുള്ള വിവാഹത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും പാർഥിബൻ രസകരമായ അഭിപ്രായങ്ങൾ അടുത്തിടെ പറയുകയുണ്ടായി . സീതയുമായി വേർപിരിയുന്നതിൽ തനിക്ക് ഒരിക്കലും സങ്കടം തോന്നിയിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞാൽ, വിവാഹമോചനം നേടിയ ശേഷം താൻ വളരെ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ , സീതയോടൊപ്പം ചെലവഴിച്ച 12 വർഷം തന്റെ ജീവിതത്തിലെ ഒരു മധുരസ്മരണയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലത്ത്, പുരുഷന്മാരും സ്ത്രീകളും വിവാഹം കഴിക്കുന്നതിനേക്കാൾ സ്വതന്ത്രരായിരിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു … വിവാഹത്തിന്റെ പേരിൽ പരിമിതികളുള്ള ഒരു ജീവിതം ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല. പാർഥിബന്റെ ഈ അഭിപ്രായങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

മറുപടി രേഖപ്പെടുത്തുക