ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല; ശ്രീനിവാസന്റെ ഓർമ്മകളിൽ ഉർവശി

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി ഉർവശി പറഞ്ഞു. താൻ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തികളിൽ ഒരാളാണ് ശ്രീനിവാസനെന്ന് അവർ അനുസ്മരിച്ചു. മരണവാർത്ത അറിഞ്ഞപ്പോൾ എന്ത് പറയണമെന്നറിയാതെ പോകുന്നത്ര വലിയ വേദനയാണ് അനുഭവിച്ചതെന്നും ഉർവശി പറഞ്ഞു.

ശ്രീനിയേട്ടന്റെ നിരവധി സിനിമകളിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചും അവർ ഓർമ്മിച്ചു. എപ്പോഴും താൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ തന്നെ, ആരോഗ്യത്തോടെയും ദീർഘായുസോടെയും ശ്രീനിവാസൻ ജീവിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു. ഈ വിടവാങ്ങൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉർവശി കൂട്ടിച്ചേർത്തു.

മലയാള സിനിമയ്ക്ക് ഒരുപാട് വിലപ്പെട്ട സംഭാവനകൾ നൽകിയ മഹാപ്രതിഭയാണ് ശ്രീനിവാസൻ. വലിയൊരു കലാകാരനെന്നതിലുപരി, ഓർക്കാൻ അനവധി കഥകളും കഥാപാത്രങ്ങളും സമ്മാനിച്ച സൃഷ്ടാവായിരുന്നു അദ്ദേഹം. തന്റെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലധികവും ശ്രീനിവാസനാണ് നൽകിയതെന്നും, അദ്ദേഹത്തെ ഒരിക്കലും മറക്കാനാവില്ലെന്നും ഉർവശി അനുസ്മരിച്ചു.

മറുപടി രേഖപ്പെടുത്തുക