അച്ഛന്റെ പേരിലെ ‘നായർ’; രസകരമായ അനുഭവം പങ്കുവെച്ച് നടി അന്നബെൻ

നടി അന്ന ബെൻ തന്റെ തന്റെ അച്ഛനും പ്രശസ്ത തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലത്തിന്റെ പേരിനെച്ചൊല്ലിയുണ്ടാകാറുള്ള രസകരമായ ആശയക്കുഴപ്പങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വെണ്ണല ക്ഷേത്രത്തിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് സ്കൂൾ കാലം മുതൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് താരം മനസ്സ് തുറന്നത്.

അച്ഛന്റെ പേര് ‘ബെന്നി പി. നായരമ്പലം’ എന്നായതിനാൽ താൻ ഒരു നായർ കുടുംബാംഗമാണോ എന്ന് പലരും ചോദിക്കാറുണ്ടെന്ന് അന്ന പറഞ്ഞു. അതുപോലെ തന്നെ ‘അന്ന’ എന്ന പേര് ‘അന്നപൂർണ്ണ’യുടെ ചുരുക്കമാണോ എന്ന സംശയവും ചിലർ പ്രകടിപ്പിക്കാറുണ്ടത്രെ.

താൻ ക്ഷേത്ര പരിപാടികളിൽ പങ്കെടുക്കുന്നതിനെ കുറിച്ചും ചിലർ അത്ഭുതപ്പെടാറുണ്ടെന്ന് താരം ചിരിച്ചുകൊണ്ട് പങ്കുവെച്ചു. ‘നായരമ്പലം’ ഒരു സ്ഥലപ്പേരാണെന്ന കാര്യം പലർക്കും അറിയാത്തതാണ് ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം എന്നും അന്ന ബെൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക