32 വർഷങ്ങൾക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം വീണ്ടും ഒന്നിക്കുന്ന ‘പദയാത്ര’യുടെ സെറ്റിൽ പത്മഭൂഷൺ മമ്മൂട്ടിക്ക് ഹൃദയംഗമമായ സ്വീകരണം. പുരസ്‌കാര നേട്ടത്തിന് പിന്നാലെ സെറ്റിലെത്തിയ മമ്മൂട്ടിയെ അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും, പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു.
തുടർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരുമിച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗ്രേസ് ആന്റണി, ഇന്ദ്രൻസ് എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.
മലയാള സിനിമയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് മമ്മൂട്ടി.
