മലയാള സിനിമാപ്രേമികളുടെ പ്രിയ താരജോഡികളായ മോഹൻലാലും മീരാ ജാസ്മിനും 13 വർഷത്തിന് ശേഷം വീണ്ടും ഒരേ ചിത്രത്തിൽ എത്തുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L366 എന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മീര ജാസ്മിന്റെ പിറന്നാൾ ദിനത്തിൽ തരുണ്‍ മൂര്‍ത്തി ചിത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. സാരി ധരിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന മീരയുടെ ചിത്രം ‘ലൗലജന്റെ നൈസി’ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മോഹന്‍ലാൽ നേരത്തെ ‘ ഹൃദയപൂർവം’ എന്ന ചിത്രത്തിൽ നായകനായെത്തിയപ്പോഴും, മീര ജാസ്മിൻ അതിഥി വേഷത്തിൽ വന്നിരുന്നു . പിന്നീട് Ladies & Gentleman എന്ന ചിത്രത്തിലൂടെ മീര അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ 13 വർഷത്തിന് ശേഷം അവർ കേന്ദ്ര കഥാപാത്രങ്ങളായി ഒരുമിച്ചെത്തുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, മോഹന്‍ലാൽ ഒരു സാധാരണ പൊലീസ് ഇൻസ്‌പെക്ടറായ വേഷത്തിൽ എത്തുകയും, ആ എസ്ഐയുടെ ജീവിതത്തിലെ ചില സംഭവങ്ങൾ ചിത്രത്തിൽ അവതരിക്കപ്പെടുകയും ചെയ്യുമെന്നാണ് വിവരം. ചിത്രം മികച്ച ഒരു ത്രില്ലറായി ഉണ്ടായിരിക്കും എന്ന പ്രതീക്ഷയാണ് ഉണ്ട്.
