ഈ വർഷം മോഹൻലാലിന്റേതായി പുറത്തുവന്ന സിനിമകൾ ഒക്കെയും സൂപ്പർ ഹിറ്റായിട്ടും, വൃഷഭയുടെ കാര്യത്തിൽ ആ ആവേശം പ്രകടമായിരുന്നോ എന്നത് ആരാധകർക്കിടയിൽ പോലും വ്യത്യസ്താഭിപ്രായമുണ്ടായിരുന്ന വിഷയമാണ്.
കണ്ണപ്പയിലെ `കിരാത` എന്ന കാഥാപാത്രവുമായി ധാരാളം ഉപമിക്കപ്പെട്ട ഒന്നായിരുന്നു വൃഷഭയിലെ കഥാപാത്രം. എന്നാൽ ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുകായാണ് പുതിയ ടീസർ.
മേക്കിംഗ് ക്വാളിറ്റിയിലും കഥാപാത്രത്തിന്റെ പരിചയപ്പെടുത്തലിലും ഒക്കെ ലോകോത്തര നിലവാരം പുലർത്തിയ ഒരു ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.
ചർച്ചയാകുന്ന ഒരു പ്രത്യേകത, “ഒരു രാജാവായി മോഹൻലാൽ” എന്നാണ് ടൈറ്റിലിൽ എഴുതിയിരിക്കുന്നത് എന്നതാണ്. നന്ദ കിഷോർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഒരേ സമയം മലയാളത്തിലും തെലുങ്കിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.
ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും സംയുക്തമായാണ് സിനിമ നിർമിച്ചിരിക്കുന്നത്. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും സാം സി എസ് സംഗീതവും നിർവഹിച്ചിരിക്കുന്നു,
ദീപാവലി റിലീസായി എത്തുന്ന ചിത്രം അടുത്ത മാസം 16ന് തിയറ്ററുകളിൽ എത്തും.