വിമാനപകടത്തിൽ അജിത് പവാർ അന്തരിച്ചു; ബരാമതിയിൽ ദാരുണ ദുരന്തം

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) വിമാനപകടത്തിൽ അന്തരിച്ചു. മഹാരാഷ്ട്രയിലെ ബരാമതിയിൽ സ്വകാര്യവിമാനം തകർന്നു വീണുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന്റെ മരണം. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ മുംബൈയിൽ നിന്ന് ബരാമതിയിലേക്ക് അജിത് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ലാൻഡിംഗിനിടെ വിമാനം സാങ്കേതിക തകരാർ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് പൈലറ്റ് ക്രാഷ് ലാൻഡിംഗ് ശ്രമിക്കുന്നതിനിടെ വിമാനം വയലിൽ ഇടിച്ചിറങ്ങി. ഇടിയോടെ വിമാനം പൂർണമായും കത്തിനശിച്ചു.

അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റു അഞ്ച് പേരും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ബരാമതിയിൽ ഒരു റാലിയിൽ പങ്കെടുക്കാനായിരുന്നു അജിത് പവാർ എത്തിയത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനും ഏകദേശം 25 മിനിറ്റ് മുമ്പാണ് അപകടം സംഭവിച്ചത്.

പോലീസും ജില്ലാ ഭരണകൂടവും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം, ലാൻഡിംഗിനിടെ വിമാനം താഴ്ന്നുവീണ് തീപിടിക്കുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക