സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലെ ഡിപ്ലോമ ഇൻ വെൽനെസ്സ് സെന്റർ മാനേജ്‌മെന്റ് (DWCM), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ അസിസ്റ്റന്റ് (ADAPA), ഡിപ്ലോമ ഇൻ ആയുർവേദ പോസ്റ്റിനേറ്റൽ കെയർ (DAPC) എന്നീ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി ഒരു വർഷവും അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമിന്റെ കാലാവധി രണ്ടു വർഷവും ആണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവാണ്. 18 വയസ്സിനുമേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ആയുർവേദ വെൽനെസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രസ്തുത രംഗത്ത് പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്കും ഈ പ്രോഗ്രാമിൽ ചേർന്ന് പഠിക്കാൻ കഴിയും.
http://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക്: Leelajani Ayurcare Private Limited,Near Narmada Shopping Complex,Kowdiar , Thiruvananthapuram 695003. Ph No: 7561898936, 8547675555, 8281114464.
