ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തയ്യാറായില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ നിന്ന് സ്വർണം മാത്രമല്ല, എന്ത് നഷ്ടപ്പെട്ടാലും അത് ദുഃഖകരമാണെന്ന് കെ. ജയകുമാർ പറഞ്ഞു. ഈ വർഷം കൂടുതൽ അയ്യപ്പഭക്തർ ശബരിമലയിൽ എത്തിയതായും അദ്ദേഹം സൂചിപ്പിച്ചു.
‘ഓരോരുത്തനും അർഹതപ്പെട്ടത് മാത്രമേ പറയാവൂ. ഈ വിഷയത്തിൽ ഞാൻ ഒന്നും പറയാനില്ല. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഞാൻ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദം സൃഷ്ടിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. സ്വർണമല്ല, എന്ത് നഷ്ടപ്പെട്ടാലും ദുഃഖം തന്നെയാണ്. അറസ്റ്റിനെയോ കേസിനെയോ കുറിച്ച് പ്രതികരിക്കാനില്ല’ എന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു.
