നവകേരള സർവ്വേ ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളാ സർക്കാർ

നവകേരള സർവ്വേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർവ്വേ നടത്താനാകില്ലെന്നും ഇത് സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവിട്ടത്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പരിശീലനം നേടിയ ആയിരക്കണക്കിന് വോളന്റിയർമാർ ഗൃഹസന്ദർശനം നടത്തി വിവരശേഖരണം നടത്തുന്ന പദ്ധതിയായി സർവ്വേയെ സർക്കാർ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായുള്ള നീക്കമാണിതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

മറുപടി രേഖപ്പെടുത്തുക