‘ന്യൂ നോർമൽ കേരളം’ വികസന മാതൃക: ബജറ്റ് പ്രസംഗത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ധനമന്ത്രി

കഴിഞ്ഞ പത്ത് വർഷത്തിനിടെ ‘ന്യൂ നോർമൽ കേരളം’ എന്ന വികസന മാതൃക രൂപപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഭൂരിഭാഗവും നടപ്പിലാക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശക്തമായ ആത്മവിശ്വാസത്തോടെയാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിന്റെ വികസനവും ക്ഷേമപദ്ധതികളും ആർക്കും പരിശോധിക്കാവുന്നതാണെന്നും സംസ്ഥാനത്തിന്റെ കടബാധ്യത നിലവിൽ സുരക്ഷിതമായ പരിധിക്കുള്ളിലാണെന്നും ധനമന്ത്രി സഭയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയുണ്ടായിട്ടും വികസന പ്രവർത്തനങ്ങളിൽ പിന്നോട്ടുപോകാതെ സംസ്ഥാനം മുന്നേറിയതായും അദ്ദേഹം പറഞ്ഞു.

നികുതി വിഹിതം വെട്ടിക്കുറച്ചും വായ്പാ പരിധി ചുരുക്കിയും സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണെന്ന് മന്ത്രി വിമർശിച്ചു. അതേസമയം, കേരളത്തെ അസ്ഥിരപ്പെടുത്താൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും, ഇത്തരം മതരാഷ്ട്രവാദികളെ ഫലപ്രദമായി പ്രതിരോധിച്ചുകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക