ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ബലാത്സംഗക്കേസിൽ പ്രതിയായി 15 ദിവസം ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ട് വോട്ട് ചെയ്യാനെത്തി. പാലക്കാട് കുന്നത്തൂർമേട് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തുവന്ന അദ്ദേഹം ഇനി തുടർന്നും പാലക്കാട് തന്നെയുണ്ടാകുമെന്നും അതിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. പറയേണ്ടതെല്ലാം കോടതിയിൽ മാത്രമേ പറയൂ എന്നും രാഹുൽ വ്യക്തമാക്കി.

അതേസമയം, കോൺഗ്രസ് പ്രവർത്തകർ പുഷ്പഗുച്ഛം നൽകി രാഹുലിനെ സ്വീകരിച്ചു. വോട്ടുചെയ്തതിന് പിന്നാലെ അദ്ദേഹം എംഎൽഎ ഓഫീസിലേക്കും പോയി. എന്നാൽ, വിശദമായ പ്രതികരണം നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ തയാറായില്ല.

മറുപടി രേഖപ്പെടുത്തുക