എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മുഖ്യമന്ത്രി ഡിജിപിക്ക് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദ്ദേശം നൽകി.
സംഭവത്തിൽ ബന്ധപ്പെട്ട എസ്‌എച്ച്‌ഒക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. നിലവിൽ അരൂർ എസ്‌എച്ച്‌ഒയായ പ്രതാപ് ചന്ദ്രനാണ് ഗർഭിണിയായ സ്ത്രീയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷൈമോൾ എൻ.ജെ. എന്ന യുവതിയുടെ മുഖത്തടിക്കുകയും, നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
2024ൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
