പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ്, 2014 മാർച്ച് 8 ന്, മലേഷ്യൻ വിമാനം MH370 ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണിരുന്നു .ഇപ്പോൾ മലേഷ്യ വീണ്ടും വിമാനത്തിനായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ക്വാലാലംപൂരിൽ നടന്ന ഒരു മാധ്യമ സമ്മേളനത്തിൽ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് ഇക്കാര്യം പ്രഖ്യാപിച്ചു. ഉപഗ്രഹ ഡാറ്റയുടെ അടിസ്ഥാനത്തിൽ അവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
239 പേരുമായി മലേഷ്യൻ എയർലൈൻസ് വിമാനം MH370 കടലിൽ തകർന്ന് ഒരു പതിറ്റാണ്ടിലേറെയായിട്ടും, ഒരു വിവരവും ലഭിച്ചിരുന്നില്ല . ‘അർമദ’ കപ്പൽ ഓസ്ട്രേലിയയിലെ പെർത്തിനടുത്തുള്ള ക്വിനാന നങ്കൂരത്തിൽ നിന്ന് ഈ ദൗത്യത്തിനായി പുറപ്പെട്ട് തിരച്ചിൽ പ്രദേശത്തെത്തിയതായി മലേഷ്യൻ ഗതാഗത മന്ത്രി വെളിപ്പെടുത്തി.
2014 ൽ കടലിൽ തകർന്ന വിമാനത്തിൽ അഞ്ച് ഇന്ത്യക്കാരും നിരവധി എയർലൈൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 239 പേർ ഉണ്ടായിരുന്നു. ബോയിംഗ് നിർമ്മിച്ച വിമാനം, അപ്രത്യക്ഷമായി പത്ത് വർഷത്തിലേറെയായിട്ടും ഒരു നിഗൂഢതയായി തുടരുന്നു. ഈ സാഹചര്യത്തിൽ, വീണ്ടും തിരച്ചിൽ ആരംഭിക്കുകയാണെന്ന് മലേഷ്യ പ്രഖ്യാപിക്കുകയായിരുന്നു
