അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് യുവതാരം ശുഭ്മൻ ഗില്ലിനെ ഒഴിവാക്കിയതിന്റെ പിന്നിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ ഇടപെടലാണ് പ്രധാന കാരണം എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗംഭീറിന്റെ നിർദ്ദേശത്തെ തുടർന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്ക് മാത്രമാണ് ഒഴിവാക്കലിന് സാദ്ധ്യതയെന്നും സൂചനകളുണ്ട്.
ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനം ഒറ്റ രാത്രിയിൽ എടുത്തതല്ല; ദക്ഷിണാഫ്രിക്കക്കെതിരെ നാലാം ടി20 മൽസരത്തിനു മുമ്പ് തന്നെ ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുൻപ് വിവരം ഗംഭീറോ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, സെലക്ടർമാർ എന്നിവർ ആരും ഗില്ലിനെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
