വെനസ്വേലയിലേക്കുള്ള അമേരിക്കയുടെ സൈനിക ആക്രമണം നികൃഷ്ഠമായ കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികൾ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തിക–രാഷ്ട്രീയ താൽപര്യങ്ങൾക്കായി അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകൾ മനുഷ്യക്കുരുതിയിലേക്ക് നയിക്കുന്നതാണെന്നും, ഇന്ന് വെനസ്വേലയിൽ സംഭവിച്ചത് നാളെ മറ്റേതെങ്കിലും രാജ്യത്തും ആവർത്തിക്കപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാൻ പോലും കേന്ദ്രസർക്കാരിന് കഴിയുന്നില്ലെന്നും, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ യുഎസിന്റെ പേര് പരാമർശിക്കാത്തതായും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും, അമേരിക്കൻ നടപടികളെ കേന്ദ്ര സർക്കാർ നിസാരവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
