നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മനെ പരിഗണിക്കണമെന്ന് കോട്ടയം ഡിസിസി ആവശ്യപ്പെട്ടു. മറിയം മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും ഡിസിസി നേതൃത്വം കെപിസിസിയെ അറിയിച്ചു. കാഞ്ഞിരപ്പള്ളി അല്ലെങ്കില്‍ ചെങ്ങന്നൂര്‍, ആറന്മുള മണ്ഡലങ്ങളിലൊന്നില്‍ സീറ്റ് നല്‍കണമെന്നും ആവശ്യമുണ്ട്.
അതേസമയം, സഹോദരികളായ അച്ചു ഉമ്മനും മറിയം ഉമ്മനും മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സഹോദരിമാര്‍ക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും, ഇവരുടെ പേരുകള്‍ ഉയര്‍ന്നുവരുന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
