ഇന്ത്യയോട് വീണ്ടും തോറ്റ് പാകിസ്ഥാൻ; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

Abhishek Sharma

ദുബായ്: ലീഗ് സ്റ്റേജിന് പിന്നാലെ സൂപ്പർ ഫോറിലും ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട് പാകിസ്ഥാൻ. മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം.

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് ആണ് പാകിസ്ഥാൻ നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും കൂടി ആദ്യ വിക്കറ്റ് പാർട്ണർഷിപ്പിൽ 105 റൺസ് നേടി.

ഈ വർഷത്തെ ഏഷ്യാ കപ്പിലെ ഏതൊരു ടീമിന്റെയും ഏതൊരു വിക്കറ്റിലെയും ഏറ്റവും വലിയ പാർട്ണർഷിപ്പാണിത്. അഭിഷേക് ശർമ്മ 39 പന്തിൽ 74 റൺസും, ശുഭ്മാൻ ഗിൽ 28 പന്തിൽ 47 റൺസും നേടി.

മറുപടി രേഖപ്പെടുത്തുക