ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച താരമെന്ന റെക്കോർഡ് ഇന്ത്യൻ താരം രോഹിത് ശർമ സ്വന്തമാക്കി. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് രോഹിത് ഈ ചരിത്രനേട്ടം കൈവരിച്ചത്.
ഇന്നലെ ആറാം ഓവറിൽ ബെൻ ഫോക്സിനെതിരെ സിക്സർ പറത്തിയതോടെ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോർഡിനൊപ്പമെത്തിയ രോഹിത്, തുടർന്ന് കെയിൽ ജാമിസന്റെ ഓവറിലും സിക്സർ നേടിയതോടെയാണ് ഗെയ്ലിനെ മറികടന്നത്. ഓപ്പണറായി ഇറങ്ങി ഇതുവരെ 650 സിക്സറുകളാണ് രോഹിത് ശർമ ഏകദിനത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.
മത്സരത്തിൽ 29 പന്തുകൾ നേരിട്ട രോഹിത് രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെടെ 26 റൺസ് നേടി. ക്രിസ് ഗെയ്ലിനുമുമ്പ്, കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ ഏറ്റവും കൂടുതൽ സിക്സറുകളുടെ റെക്കോർഡും രോഹിത് ശർമ മറികടന്നിരുന്നു.
