ടി20 ലോകകപ്പ് സൂപ്പർ-8ൽ ന്യൂസിലൻഡ് ശ്രീലങ്കയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. 169 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ഫുൾ ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടി. ന്യൂസിലൻഡിനോട് 61 റൺസിന് പരാജയപ്പെട്ടു.
കൊളംബോയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു . ന്യൂസിലൻഡിനായി മിച്ചൽ സാന്റ്നർ 26 പന്തിൽ 47 റൺസ് നേടി. കോൾ മക്കഞ്ചി 23 പന്തിൽ 31 റൺസും ഫിൻ അലൻ 13 പന്തിൽ 23 റൺസും റാച്ചിൻ രവീന്ദ്ര 22 പന്തിൽ 32 റൺസും നേടി. ശ്രീലങ്കൻ ബൗളർമാരിൽ മഹേഷ് തീക്ഷണും ദുഷ്മന്ത ചാമിറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി, ദുനിത് വെള്ളാലാഗ് ഒരു വിക്കറ്റ് നേടി.
ശ്രീലങ്കൻ താരങ്ങളിൽ കമിന്ദു മെൻഡിസ് 23 പന്തിൽ നിന്ന് 31 റൺസ് നേടിയപ്പോൾ, ദുനിത് വെള്ളാലാഗ് 23 പന്തിൽ നിന്ന് 29 റൺസ് നേടി. ബാക്കിയുള്ള കളിക്കാർക്ക് റൺസ് ഒന്നും നേടാനായില്ല. ന്യൂസിലൻഡ് ബൗളർമാരിൽ റാച്ചിൻ രവീന്ദ്ര 4 വിക്കറ്റും മാറ്റ് ഹെൻറി രണ്ട് വിക്കറ്റും ഫിലിപ്സും സാന്റ്നറും ഓരോ വിക്കറ്റും വീഴ്ത്തി. സൂപ്പർ-8-ൽ തുടർച്ചയായ രണ്ടാം തോൽവിയോടെ ശ്രീലങ്ക സെമിഫൈനൽ മത്സരത്തിൽ നിന്ന് പുറത്തായി.
