ക്രിക്കറ്റിനായി പത്താം ക്ലാസ് പരീക്ഷകളിൽ നിന്ന് വിട്ടുനിൽക്കും; വൈഭവ് സൂര്യവൻഷിയുടെ വിവാദ തീരുമാനം

രാജസ്ഥാൻ റോയൽസിന്റെ യുവ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശി, ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിൽ താരമായി മാറിയിരുന്നു. വൈഭവ് ഈ വർഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പങ്കെടുക്കില്ല എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ . ക്രിക്കറ്റ് പരിശീലനത്തിലും വരാനിരിക്കുന്ന പ്രധാന ടൂർണമെന്റുകളിലും പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വൈഭവ് ഈ തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുണ്ട്.

വൈഭവ് പരീക്ഷയിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സ്കൂൾ മാനേജ്മെന്റും സ്ഥിരീകരിച്ചു.
വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി ഈ വിഷയത്തിൽ പ്രതികരിക്കുകയുണ്ടായി . വൈഭവിന്റെ ശ്രദ്ധ നിലവിൽ ക്രിക്കറ്റിലാണ്, അതുകൊണ്ടാണ് ഈ മാസം 17 മുതൽ ആരംഭിക്കുന്ന പരീക്ഷകളിൽ അദ്ദേഹം പങ്കെടുക്കാത്തത്. അടുത്ത വർഷം പത്താം ക്ലാസ് പരീക്ഷ എഴുതുമെന്ന് അദ്ദേഹം പറഞ്ഞു.

പിതാവുമായി ചർച്ച ചെയ്തതിന് ശേഷമാണ് പരീക്ഷ ഒഴിവാക്കാൻ വൈഭവ് തീരുമാനിച്ചതെന്ന് താജ്പൂരിലെ മോഡസ്റ്റി സ്കൂൾ ഡയറക്ടർ എ.കെ. പിന്റു പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക