അബുദാബി: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിുന്നു. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലെത്തി. ജസ്പ്രിത ബുമ്ര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി.
എന്നാല്‍ സൂര്യകുമാര്‍ യാദവിന് ഒരു അബദ്ധം പറ്റി. ആരൊക്കെയാണ് പകരക്കാരായി വരുന്നതെന്നുള്ള കാര്യം സൂര്യക്ക് ഓര്‍ത്തുവെക്കാന്‍ സാധിച്ചില്ല. ഹര്‍ഷിത് റാണയുടെ പേര് സൂര്യ പറഞ്ഞെങ്കിലും അര്‍ഷ്ദീപ്് സിംഗിന്റെ പേര് സൂര്യക്ക് ഓര്‍മ ഉണ്ടായിരുന്നില്ല. സൂര്യ അത് സമ്മതിക്കുകയും ചെയ്തു. ഞാന്‍ രോഹിത്തിനെ പോലെ ആയെന്ന് ചിരിയോടെ സൂര്യ പറയുകയായിരുന്നു. വീഡിയോ കാണാം…
ഇന്ത്യ: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.
ഒമാന്‍: ആമിര്‍ കലീം, ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഷാ ഫൈസല്‍, സിക്രിയ ഇസ്ലാം, ആര്യന്‍ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീല്‍ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേന്‍ രാമാനന്ദി.
ദുബായിലെപ്പോലെ സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന വിക്കറ്റുകളല്ല അബുദാബിയിലേതെന്ന് ഇന്നലത്തെ ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരം വ്യക്തമായിരുന്നു. ടി20 ക്രിക്കറ്റില്‍ ഇന്ത്യയും ഒമാനും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. രണ്ടുകളിയും തോറ്റ് പുറത്തായ ഒമാന് ഇന്ത്യന്‍ ബൗളിംഗ് കരുത്തിനെ അതിജീവിക്കുകയാവും ഇന്നത്തെ പ്രധാന വെല്ലുവിളി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണിത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഒമാന്‍ പുറത്താവുകയും ചെയ്തു. സൂപ്പര്‍ ഫോറിന് മുമ്പ് ഇന്ത്യക്ക് തങ്ങളുടെ ബാറ്റിംഗ് ആഴം അളക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണിത്.