പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചു

പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു. യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ സെഗാൾ 2024 മാർച്ച് 16-നാണ് പ്രസാർ ഭാരതിയുടെ ചെയർമാനായി ചുമതലയേറ്റത്. 2023-ൽ ഉത്തർപ്രദേശിലെ കായിക, യുവജനക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പദവിയിൽ നിന്ന് അദ്ദേഹം വിരമിച്ചിരുന്നു.

ഒരു വർഷത്തെ കാലാവധി ബാക്കിയിരിക്കെ സമർപ്പിച്ച ഈ അപ്രതീക്ഷിത രാജിയുടെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നവനീത് കുമാറിന്റെ രാജി വാർത്താ-പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

1988-ലെ ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സെഗാൾ, യുപി എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ (യുപിഇഐഡിഎ) ചെയർമാനും സിഇഓയുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്ന അദ്ദേഹം, ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക