രാജ്യത്തെ 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ ഇനി സിഐഎസ്എഫിന് . രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലായി 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫ് നിയമിതമായി. തുറമുഖങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കലും ഗാഡ്‌ജെറ്റുകൾ വിന്യസിക്കൽ, ഹൈബ്രിഡ് സുരക്ഷാ സംവിധാനം നടപ്പിലാക്കലും സിഐഎസ്എഫിന്റെ ഉത്തരവാദിത്തമായിരിക്കും.

ഭീകരവാദ, അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെയുള്ള പ്രധാന സുരക്ഷാ ചുമതലകളും സിഐഎസ്എഫ് കൈകാര്യം ചെയ്യും. ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പൊലീസ് സേനകളോ നിർവഹിക്കും.

ഇതുവരെ 13 പ്രധാന തുറമുഖങ്ങൾ സിഐഎസ്എഫ് പരിധിയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഉടൻ തന്നെ 67 അധിക പ്രധാന തുറമുഖങ്ങളിലും സേനയുടെ നിയന്ത്രണത്തിൽ സുരക്ഷ ഉറപ്പാക്കും. കാർഗോ സ്‌ക്രീനിംഗ്, ആക്‌സസ് കൺട്രോൾ, മറ്റ് സുരക്ഷാ വിശദാംശങ്ങൾ പ്രധാനമായും സിഐഎസ്എഫിന് കീഴിൽ നടക്കും.

ഇന്ത്യയിൽ ഏകദേശം 200 ഓളം ചെറുതും വലുതുമായ തുറമുഖങ്ങളുണ്ടെങ്കിലും, അതിൽ 65 മാത്രം കാർഗോ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ളതായി റിപ്പോർട്ടുണ്ട്. നിലവിൽ സിഐഎസ്എഫ് പരിധിയിൽ ഇല്ലാത്ത മറ്റ് തുറമുഖങ്ങളിൽ സുരക്ഷയിൽ സംസ്ഥാന പൊലീസും സ്വകാര്യ ഏജൻസികളുമാണ് ചുമതലയുള്ളത്.

തുറമുഖ സുരക്ഷ ശക്തിപ്പെടുത്തേണ്ടതായ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് നടത്തിയ സുരക്ഷാ യോഗത്തിലാണ് ഉണ്ടായത് .

മറുപടി രേഖപ്പെടുത്തുക