കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലേക്കുള്ള രണ്ട് യുഡിഎഫ് നാമനിർദേശ പത്രിക തള്ളി.പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ല എന്ന് നാമനിർദേശകർ റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ പറഞ്ഞതോടെയാണ് പത്രിക തള്ളിയത്.
എന്നാൽ, ഭീഷണി കാരണമാണ് ഇവർ പിൻമാറിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.ആന്തൂർ അഞ്ചാംപീടിക വാർഡിലെ യുഡിഎഫ് സ്ഥാനാർഥിക ലിവ്യയും പത്രിക പിൻവലിച്ചു. ലിവ്യയെ സിപിഎം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്. ഇതോടുകൂടി അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരിക്കുകയാണ് .
