ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് 549 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് വെച്ചുകൊടുത്തത്. ഈ ലക്ഷ്യം പിന്തുടരാൻ, രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യൻ ടീം 140 റൺസിന് ഓൾ ഔട്ടായി. രവീന്ദ്ര ജഡേജയുടെ 54 റൺസാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ ഏറ്റവും ഉയർന്നത്.
മറ്റ് ബാറ്റ്‌സ്മാൻമാരെല്ലാം പരാജയപ്പെട്ടപ്പോൾ ഇന്ത്യ 140 റൺസിൽ തകർന്നു. ഇതോടെ, ദക്ഷിണാഫ്രിക്കൻ ടീം 408 റൺസിന്റെ വൻ വിജയം സ്വന്തമാക്കി . ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 2-0 ന് സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഇന്ത്യയെ വൈറ്റ്‌വാഷ് ചെയ്തു.
ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ ഹാർമർ 6 വിക്കറ്റും കേശവ് മഹാരാജ് 2 വിക്കറ്റും വീഴ്ത്തി. മുത്തുസ്വാമിയും മാർക്കോ ആൻസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 489 റൺസ് നേടിയപ്പോൾ, ഇന്ത്യ 201 റൺസ് നേടി. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ് 260/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.
