ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരും; മൊഴി നൽകി എ പത്മകുമാർ

ശബരിമല സ്വർണ്ണമോഷണക്കേസിൽ ശബരിമല തന്ത്രിക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ നൽകിയ മൊഴി ശ്രദ്ധേയമായി. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ സജീവമാക്കിയത് തന്ത്രിയും ചില ഉദ്യോഗസ്ഥരുമാണെന്നാണ് പത്മകുമാർ വ്യക്തമാക്കിയിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠർ രാജീവറും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതും സ്വർണ്ണപ്പാളികളിൽ അറ്റകുറ്റപ്പണിക്ക് തന്ത്രിമാർ തന്നെ അനുമതി നൽകിയിരുന്നുവെന്നതും അദ്ദേഹം മൊഴിയിൽ പറഞ്ഞു.

ഇതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് തന്ത്രിമാർ ഇന്നലെ നൽകിയ മൊഴിയിൽ സമ്മതിച്ചിരുന്നു. എന്നാൽ സ്വർണ്ണപ്പാളികളിൽ അറ്റകുറ്റപ്പണി നടത്താനുള്ള അനുമതി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണെന്നായിരുന്നു അവരുടെ നിലപാട്.

തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസിൽ ഹാജരായാണ് എ. പത്മകുമാർ മൊഴി നൽകിയത്.

മറുപടി രേഖപ്പെടുത്തുക