രാഹുലിനെതിരായ പീഡന പരാതി; നിയമനടപടികൾക്ക് തടസ്സമുണ്ടാകില്ല: ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയിൽ വടകര എംപി ഷാഫി പറമ്പിൽ പ്രതികരണം അറിയിച്ചു.കാര്യങ്ങൾ നിയമപരമായി നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ചതിന് ശേഷം അറിയിക്കുമെന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന്, കാര്യങ്ങൾ നിയമപരമായി നടക്കട്ടെ എന്ന് മറുപടി നൽകി അദ്ദേഹം ഒഴിഞ്ഞുമാറി.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണച്ചുമതല റൂറല്‍ എസ്പി കെ എസ് സുദര്‍ശന് നൽകി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പുതിയ എഫ് ഐ ആര്‍ ആയിരിക്കും രജിസ്റ്റർ ചെയ്യുക. പഴയ കേസിന് പുറമെയാണിത്. പരാതിയിൽ പറയുന്ന മൊഴികളിൽ വകുപ്പുകൾ ചുമത്തും.ഉടൻ എഫ് ഐ ആര്‍ ആർ രജിസ്റ്റർ ചെയ്യാനാണ് എഡിജിപിയുടെ നിർദേശം. എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
ഇന്ന് വൈകുന്നേരത്തോടെയാണ് യുവതി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മറുപടി രേഖപ്പെടുത്തുക