യുവതി നൽകിയ ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് . തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ‘കള്ളക്കേസുകൾ’ സാധാരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിക്കെതിരെയും ഇതുപോലുള്ള പരാതികൾ നേരിട്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. പരാതിയിൽ നിയമാനുസൃതമായ അന്വേഷണം നടക്കട്ടെയെന്നും, കേസ് അടിസ്ഥാനരഹിതമാണോ എന്നു കണ്ടെത്തേണ്ട ഭരണപരമായ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് തെളിഞ്ഞാൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചേർന്ന് ഉചിതമായ തീരുമാനം എടുക്കുമെന്നും, നിലവിലെ പരാതിക്ക് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
