ശബരിമല സ്വർണ്ണക്കൊള്ള; CBI അന്വേഷണം ആവശ്യപ്പെട്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ പിഴവെന്ന് കോടതി

ശബരിമല സ്വർണ്ണക്കൊള്ള ബന്ധപ്പെടുത്തി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ഹർജിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുൻപ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവുകൾ പരിശോധിക്കാതെയാണ് ഹർജി സമർപ്പിച്ചതെന്ന് കോടതിയുടെ നിരീക്ഷണം.

അന്തർസംസ്ഥാന ബന്ധമുള്ള വിഷയമായതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. എന്നാല്‍ നിലവിലെ വസ്തുതകളും പശ്ചാത്തലവും ശരിയായി അവതരിപ്പിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ഈ കേസിൽ ഓഡിറ്റ് നടത്താനും ടെൻഡർ നടപടികൾക്ക് സംബന്ധിച്ചും നേരത്തെ തന്നെ കോടതി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള മുൻ ഉത്തരവുകൾ പരിഗണിക്കാതെയാണ് ഹർജി നൽകിയതെന്ന വിമർശനവും കോടതി ഉന്നയിച്ചു.

ഹർജിയുടെ പരിഗണന ഹൈക്കോടതി അടുത്ത ആഴ്ചയ്ക്കായി മാറ്റിവച്ചു.

മറുപടി രേഖപ്പെടുത്തുക