രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയുടെ തിരിച്ചറിയൽ വെളിപ്പെടുത്തിയെന്ന ആരോപണത്തിൽ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അഡ്വ. അജിത്കുമാർ ശാസ്തമംഗലം മുഖാന്തിരം ജാമ്യാപേക്ഷ സമർപ്പിച്ചത്.
വിവാഹ സമയത്ത് നൽകിയ ആശംസാ പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് സന്ദീപ് വാര്യരുടെ വാദം. അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തി താൻ നടത്തിയിട്ടില്ലെന്നും അപേക്ഷയിൽ അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപത്തിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ വീണ്ടും വിവാദ പ്രസ്താവനയുമായി. ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീഡിയോകൾ തുടരാനാണ് താൻ തീരുമാനിച്ചതെന്നും, “കുറ്റം ആവർത്തിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരസ്യ പ്രഖ്യാപനം.
