മമ്മൂട്ടിയുടെ ‘കളങ്കാവൽ’ കേരളാ പ്രീസെയിൽസ് ഒന്നര കോടിയിലേക്ക്

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവൽ കേരളത്തിൽ പ്രീസെയിൽസിൽ മികച്ച നേട്ടം കുറിക്കുന്നു. റിലീസിന് ഒരു ദിവസത്തിലധികം ബാക്കി നിൽക്കെയാണ് സിനിമയുടെ കേരളാ പ്രീസെയിൽസ് 1 കോടി 25 ലക്ഷം രൂപ കടന്നത്. ഉടൻ തന്നെ ഈ സംഖ്യ ഒന്നര കോടി രൂപ കവിയും എന്നും പ്രതീക്ഷിക്കുന്നു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് കേരളത്തിൽ ലഭിക്കുന്ന പ്രതികരണം വളരെ മികച്ചതാണ് .

ഡിസംബർ 5ന് ചിത്രം ആഗോള റിലീസിനായി തീയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കേരളാ വിതരണ കർത്തൃത്വം വേഫറർ ഫിലിംസാണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് എഴുതിയ തിരക്കഥയിലാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രവും ഇതാണ്.

മറുപടി രേഖപ്പെടുത്തുക