രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണം; കോടതിയിൽ ഉപഹർജി

ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ ഉപഹർജി സമർപ്പിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് അടിയന്തര ഹർജി നൽകിയത്.

അറസ്റ്റ് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, നിലവിലുള്ള ജാമ്യഹർജിയിൽ വിധി വരുന്നതുവരെ അറസ്റ്റ് നടപടികൾ നിന്ന് പോലീസിനെ വിലക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇതിനിടെ, ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്‌ഐആറും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. രാഹുൽ സ്ഥിരമായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഒരാളാണെന്നും, അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ്.

അതേസമയം, ഒളിവിൽ തുടരുന്ന രാഹുലിനെ അന്വേഷണം സംഘം ഏകദേശം കണ്ടെത്തിയതായി സൂചനയുണ്ട്. കഴിഞ്ഞ രാത്രിയിൽ അദ്ദേഹം ബെംഗളൂരുവിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരങ്ങൾ, എന്നാൽ പോലീസ് സംഘമെത്തുംമുമ്പ് രാഹുൽ അവിടെ നിന്ന് ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക