ശബരിമലയിലെ വൻ‌ കൊള്ളക്കാരെ സർക്കാർ രക്ഷിക്കുന്നു പാർലമെന്റിൽ കൊടുങ്കാറ്റായി കെ. സി വേണു​ഗോപാൽ – വീഡിയോ കാണാം

K C Venugopal Parliament

കോടിക്കണക്കിന് അയ്യപ്പഭക്തർ 41 ദിവസത്തെ കഠിന വ്രതമെടുത്ത് മലചവിട്ടി സന്നിധാനത്തെത്തുന്നത് ഭഗവാനെ ഒരു നോക്ക് കാണാനാണ്. എന്നാൽ ശ്രീകോവിലിന് മുൻപിലുള്ള ധ്വജത്തിലെയും മറ്റും സ്വർണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് അവിടെ നടന്നിരിക്കുന്നത്. 2019-ൽ വിശ്വാസത്തിന് നേരെ നടന്ന നീക്കത്തിന് മുൻകൈ എടുത്ത സംസ്ഥാന സർക്കാർ, ഇപ്പോൾ ഈ സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന പ്രതീതിയാണുള്ളത്. ഹൈക്കോടതിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് അന്വേഷണം നടക്കുന്നതെങ്കിലും, കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജൻസി തന്നെ കേസ് അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുകയും വേണം.

ശബരിമലയിലെ സ്വർണ്ണ കൊള്ളയ്‌ക്കെതിരെ പാർലമെന്റിൽ സംസാരിക്കുന്നു…

മറുപടി രേഖപ്പെടുത്തുക