ശബരിമല സ്വർണക്കൊള്ള കേസ് ഇനി ഇഡി അന്വേഷിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തുമെന്ന് റിപ്പോർട്ടുകൾ. കേസ് അന്വേഷിക്കുന്നതിനായി ഇഡിക്ക് മുഴുവൻ രേഖകളും കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടതായാണ് വിവരം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്.

റിമാൻഡ് റിപ്പോർട്ട്, എഫ്‌ഐആർ എന്നിവ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ഇഡിക്ക് കൈമാറുമെന്ന് അറിയുന്നു. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എതിർത്തിരുന്നുവെങ്കിലും, കേസ് ഇഡിക്ക് കൈമാറുന്നതിനെതിരായ എസ്ഐടിയുടെ വാദങ്ങൾ വിജിലൻസ് കോടതി തള്ളി.

കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കുന്നതിനാണ് ഇഡി നടപടികൾ ആരംഭിക്കുന്നതെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക