വാളയാർ ആൾക്കൂട്ട കൊലപാതകം അപലപനീയം; പ്രതികൾക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകം കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന അത്യന്തം അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിന്റെ എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ തലത്തിൽ വിഷയം പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം നൽകുന്നതും പരിഗണിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.

കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന്റെ യശസ്സിനെ മങ്ങിയിടുന്ന ഇത്തരം ക്രൂര പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം മുഴുവൻ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു.

മറുപടി രേഖപ്പെടുത്തുക