സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന അവസരം; നിയുക്തി 2025 മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13ന്

കൊച്ചി: നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) വകുപ്പിൻ്റെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ നിയുക്തി 2025 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജോബ് ഫെയർ സെപ്റ്റംബർ 13ന് കുസാറ്റ് കാമ്പസിലാണ് നടക്കുക.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ മുതലായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് www.privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലോ 0484-2422452, 0484-2422458, 9446926836, 7736628440 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

കരാർ അടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു

മുളന്തുരുത്തി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ട‌റെ നിയമിക്കുന്നു.സെപ്റ്റംബർ എട്ടിന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. അസിസ്റ്റൻ്റ് സർജൻ പോസ്റ്റിലേക്ക് പി.എസ്.സി. നിഷ്‌കർഷിച്ചിട്ടുള്ള എം. ബി. ബി.എസ്, ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ അപ്രൂവ്‌ഡ് അഥവാ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഉള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു