സംസ്ഥാനത്തെ എസ്ഐആര്‍ കരട് വോട്ടര്‍പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ 24.08 ലക്ഷം പേര് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായതായി അദ്ദേഹം വ്യക്തമാക്കി. നിയമസഭാ മണ്ഡലങ്ങളെ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍പട്ടിക കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആകെ 2,78,50,856 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 2,54,42,352 എന്യൂമറേഷന് ഫോമുകള്‍ തിരികെ ലഭിച്ചു. 91.35 ശതമാനം ഫോമുകള്‍ പൂരിപ്പിച്ച് ലഭിച്ചുവെന്നും 8.65 ശതമാനം, അതായത് 24,80,503 ഫോമുകള്‍ ഇനി ലഭിക്കാനുണ്ടെന്നും അറിയിച്ചു. പട്ടികയില്‍ മരിച്ചവരുടെ എണ്ണം 6,49,885 ആണെന്നും കണ്ടെത്താനുള്ളവര്‍ 6,45,548 പേരാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
ഇനിയും പേര് ചേര്‍ക്കാന്‍ യോഗ്യരായവര്‍ ഫോമുകള്‍ പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
വോട്ടര്‍പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner
, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈല്‍ ആപ്പ്, voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പരിശോധിക്കാവുന്നതാണ്.
