സൗദി തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം

റിയാദ്: തിങ്കളാഴ്ച സൗദി അറേബ്യൻ തീരത്ത് ചെങ്കടലിൽ ഒരു എണ്ണ ടാങ്കറിന് നേരെ മിസൈൽ വിക്ഷേപിച്ചതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. സാ​റ്റ​ലൈ​റ്റ് വാ​ർ​ത്ത ചാ​ന​ലാ​യ അ​ൽ-​മ​സി​റ വ​ഴി​യാ​ണ് ഹൂതി സൈ​നി​ക വ​ക്താ​വ് ജ​ന​റ​ൽ യ​ഹ്‌​യ സാ​രി ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത​താ​യി പ​റ​ഞ്ഞ​ത്.

ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജ​ന​റ​ൽ യ​ഹ്‌​യ സാ​രി, ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-മസീറ എന്ന ചാനലിൽ സംപ്രേഷണം ചെയ്ത വീഡിയോ സന്ദേശത്തിലാണ് ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ലൈബീരിയൻ പതാകയുള്ള ‘സ്കാർലെറ്റ് റേ’ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാസ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​നി​ടെ 2023 ന​വം​ബ​ർ മു​ത​ൽ 2024 ഡി​സം​ബ​ർ​വ​രെ നൂ​റി​ല​ധി​കം ക​പ്പ​ലു​ക​ളെ ഹൂ​ത്തി​ക​ൾ ല​ക്ഷ്യം വെ​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു