ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; പഞ്ചായത്ത് അംഗത്തോട് ഹൈക്കോടതി വിശദീകരണം തേടി

അന്തരിച്ച മുൻ മുഖ്യമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ പേരിൽ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. വടക്കഞ്ചേരി പഞ്ചായത്തിലെ 21-ാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം സുനിൽ ചവിട്ടുപാടമാണ് ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.

കേരള പഞ്ചായത്ത് രാജ് നിയമം ലംഘിച്ചതാണെന്ന് ചൂണ്ടിക്കാട്ടി 15-ാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം സി. കണ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇതോടൊപ്പം, വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോടതിയുടെ തുടർ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

അതേസമയം, ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. നിയമലംഘനം നടത്തിയതിനാൽ സുനിലിന് പഞ്ചായത്ത് അംഗമായി തുടരാൻ അർഹതയില്ലെന്നും, ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.

മറുപടി രേഖപ്പെടുത്തുക