ആർഎസ്എസിനെ പുകഴ്ത്തുന്ന പരാമർശങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് രംഗത്തെത്തി. ആർഎസ്എസിൽ തറയിൽ ഇരുന്നവർക്ക് പോലും മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും കഴിയുന്നതാണ് സംഘടനയുടെ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെയും അദ്വാനിയുടെയും ചിത്രങ്ങൾ പങ്കുവച്ചാണ് സോഷ്യൽ മീഡിയയായ എക്സിൽ പ്രതികരണം.
ശശി തരൂർ മോദിയെ കുറിച്ച് നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണ് ദിഗ് വിജയ് സിങ്ങിന്റെ അഭിപ്രായങ്ങൾ ശ്രദ്ധേയമായത്. എന്നാൽ, താൻ ആർഎസ്എസിനെ പുകഴ്ത്തിയിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും പിന്നീട് ദിഗ് വിജയ് സിങ് വിശദീകരിച്ചു.
സംഘടന സംവിധാനത്തെ കുറിച്ചാണ് താൻ പറഞ്ഞതെന്നും കോൺഗ്രസിൽ സംഘട്ടന സംവിധാനത്തിൽ വലിയ മാറ്റം വരണമെന്നും ആണ് താൻ പറഞ്ഞത്. ആർഎസ്എസ് വിരോധിയാണ് താനെന്നും മോദിയെ ശക്തമായി എതിർക്കുന്ന ആളാണ് താനെന്നും ദിഗ് വിജയ സിംഗ് പ്രതികരിച്ചു.
