കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ ചിത്രം വ്യക്തമാകുന്നു; യുഡിഎഫിന് മുന്നേറ്റം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണചിത്രം വ്യക്തമാകുമ്പോൾ യുഡിഎഫിന് വ്യക്തമായ മുന്നേറ്റമാണ് കാണുന്നത്. ആകെ 941 ഗ്രാമപഞ്ചായത്തുകളിൽ 532 ഇടങ്ങളിൽ യുഡിഎഫ് ഭരണത്തിലെത്തി. എൽഡിഎഫിന് 358 പഞ്ചായത്തുകൾ മാത്രമാണ് നേടാനായത്. എൻഡിഎ 30 തദ്ദേശ സ്ഥാപനങ്ങളിൽ അധികാരം നേടി. സ്വതന്ത്രരും മറ്റു കക്ഷികളും ചേർന്ന് എട്ടിടങ്ങളിൽ ഭരണത്തിലേക്ക് എത്തി.

ഭരണവിരുദ്ധ വികാരവും സ്വർണക്കള്ളക്കടത്ത് ആരോപണങ്ങളുമാണ് എൽഡിഎഫിന് തിരിച്ചടിയായതെന്ന വിലയിരുത്തലുകളുണ്ടെങ്കിലും സിപിഐഎം ഇത് നിഷേധിച്ചു. ഭരണവിരുദ്ധ വികാരമില്ലെങ്കിലും പ്രാദേശിക ഘടകങ്ങളാണ് പരാജയത്തിന് കാരണമെന്നാണ് എൽഡിഎഫിന്റെ വിശദീകരണം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 513 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫും 376 പഞ്ചായത്തുകളിൽ യുഡിഎഫുമായിരുന്നു അധികാരത്തിൽ. എന്നാൽ ഇത്തവണ യുഡിഎഫ് മേൽക്കൈ നേടി. ബിജെപിക്കും ഇത്തവണ നേട്ടമുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 23 ഗ്രാമപഞ്ചായത്തുകളിലായിരുന്നു എൻഡിഎ അധികാരത്തിലെത്തിയത്, ഇത്തവണ അത് 30 ആയി ഉയർന്നു. ഗ്രാമപഞ്ചായത്തുകൾക്ക് പുറമെ, ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോർപ്പറേഷനിലും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക