ബിന്ദു വലിയവേളിയിലേക്ക് പോകാൻ ഓട്ടോയിൽ കയറി; ഡാൻസാഫിന്റെ പരിശോധനയിൽ 4 കിലോ കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോയിൽ കഞ്ചാവുമായെത്തിയ യുവതി പിടിയില്‍. വലിയവേളി സ്വദേശിനി ബിന്ദുവിനെ(30)ആണ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. വേളി ടൂറിസ്റ്റ് വില്ലേജ് വഴി ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 4 കിലോ കഞ്ചാവാണ് സംഘം പിടികൂടിയത്. വെട്ടുകാട് ബാലനഗറില്‍ നിന്നും വലിയ വേളിയിലേക്ക് പോകാനാണ് ഇവര്‍ ഓട്ടോയില്‍ കയറിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബിന്ദുവിന്റെ ഭര്‍ത്താവ് കാര്‍ലോസ് നേരത്തെ കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു