റഷ്യ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമോ? മേക്ക് ഇന്‍ ഇന്ത്യ’ പ്രതിരോധ മേഖലയില്‍ റഷ്യയുടെ വന്‍ നീക്കം

ഷ്യയുടെ അത്യാധുനിക ഫൈറ്റര്‍ ജെറ്റായ സുഖോയ് എസ് യു-57 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധ്യത. റഷ്യയുടെ നിക്ഷേപ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് എസ് യു 57 വിമാനങ്ങളുടെ നിര്‍മ്മാണ കേന്ദ്രമായി മാറിയേക്കും. റഷ്യന്‍ പ്രതിരോധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഈ നീക്കം ഇന്ത്യയ്ക്കും റഷ്യയ്ക്കും ഒരുപോലെ നിര്‍ണായകമാണ്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ യുദ്ധവിമാനങ്ങള്‍ അനിവാര്യമാണ്. റഷ്യയുടെ എസ് യു-57-ഉം അമേരിക്കയുടെ എഫ് -35-ഉം ആണ് പ്രധാന പരിഗണനയിലുള്ളത്. റഷ്യന്‍ നിര്‍മ്മിത എസ് യു -30 യുദ്ധവിമാനങ്ങള്‍ നിലവില്‍ നാസിക്കിലെ എച്ച്എഎല്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നുണ്ട്. അതിനാല്‍, എസ് യു-57-ന്റെ നിര്‍മ്മാണത്തിനും എച്ച്എഎല്ലിനെ പരിഗണിക്കുന്നത് ചെലവ് കുറയ്ക്കാനും ഉത്പാദനം വേഗത്തിലാക്കാനും സഹായിക്കും.

ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണത്തിന്റെ നാള്‍വഴികള്‍

ഇന്ത്യയും റഷ്യയും തമ്മില്‍ വര്‍ഷങ്ങളായി ശക്തമായ പ്രതിരോധ സഹകരണം ഉണ്ട്. നിരവധി സംയുക്ത സംരംഭങ്ങളും സാങ്കേതിക കൈമാറ്റ കരാറുകളും നിലവിലുണ്ട്.

  • ബ്രഹ്‌മോസ് എയ്‌റോസ്‌പേസ്: ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മാഷിനോസ്‌ട്രോയെനിയയും സംയുക്തമായി ആരംഭിച്ച ഈ സ്ഥാപനം ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ നിര്‍മ്മിക്കുന്നു. നാഗ്പൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇതിന് നിര്‍മ്മാണ യൂണിറ്റുകളുണ്ട്.
  • എകെ-203 റൈഫിളുകള്‍: ഇന്‍ഡോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിലൂടെ എകെ-203 റൈഫിളുകള്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിര്‍മ്മിക്കുന്നുണ്ട്. ആറ് ലക്ഷത്തിലധികം റൈഫിളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള 5,200 കോടി രൂപയുടെ കരാര്‍ നിലവിലുണ്ട്.
  • കെഎ-226ടി ഹെലികോപ്റ്ററുകള്‍: 2015-ല്‍ 200 കെഎ226ടി ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. 60 എണ്ണം റഷ്യയിലും 140 എണ്ണം ഇന്ത്യയിലും നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എങ്കിലും പദ്ധതിക്ക് കാലതാമസം നേരിട്ടു.
  • ടി-72 ടാങ്ക് എന്‍ജിനുകള്‍: ടി-72 ടാങ്കുകള്‍ക്ക് ആവശ്യമായ 1,000 എച്ച്പി എന്‍ജിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ കരാര്‍ ഒപ്പിട്ടിരുന്നു. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും റഷ്യ നിക്ഷേപം നടത്തും.
  • എസ്-400 & എസ്-500 മിസൈല്‍ സംവിധാനങ്ങള്‍: 5.5 ബില്യണ്‍ ഡോളറിന്റെ S-400 മിസൈല്‍ സംവിധാനങ്ങള്‍ക്കുള്ള കരാര്‍ 2018-ല്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായുള്ള ഡെലിവറികള്‍ നടന്നുവരികയാണ്. പുതിയ S-500 സംവിധാനങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു