ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തോടെയാണ്. നല്ല നീതിയിൽ അന്വേഷണം നടക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും ഒരു രീതിയിലുള്ള ഇടപെടലും അതിൽ നടത്തില്ല. ആക്ഷേപം ഉന്നയികുന്നത് ശീലമാക്കിയവർക്ക് മറുപടി പറഞ്ഞത് കൊണ്ട് അത് അവസാനിക്കില്ല.
ചില കാര്യങ്ങളിൽ മറുപടി പറയാൻ കഴിയാതെ വരുമ്പോൾ എന്നാൽ ഇരിക്കട്ടെ എന്ന മട്ടിലാണ് ആക്ഷേപം. അടൂർ പ്രകാശിന്റെ പേര് വന്നത് ഒരു ചിത്രം വന്നപ്പോഴാണ്.
സോണിയ ഗാന്ധിയുടെ കൂടെ നിന്നിരുന്നത് പോറ്റി, ആദ്യം പോറ്റിയെ കേറ്റിയത് അവിടെയാണ്. .സോണിയാ ഗാന്ധിയുടെ വീട്ടിൽ. എങ്ങനെ പോറ്റിയും മറ്റ് പ്രതികളും എംപിമാരും ഒരുമിച്ച് വന്നത്. പോറ്റി വിളിച്ചാൽ പോകേണ്ടയാളാണോ ഇവർ. അന്വേഷണം കൃത്യമായി നടക്കട്ടെ. പോറ്റിയെ കേറ്റിയെ എന്നു പറഞ്ഞില്ലേ. സോണിയ ഗാന്ധിയും അടൂർ പ്രകാശം പത്തനംതിട്ട എംപിയുമായുള്ള ചിത്രമാണ് പുറത്തുവന്നത്. സോണിയ ഗാന്ധിയുടെ കൂടെ നിന്നത് പോറ്റിയും സ്വർണ വ്യാപാരിയുമാണ്. രണ്ടുപേരും എങ്ങനെ ഒരുമിച്ചു വന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
പോറ്റി പിടിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. അതിനല്ലേ മറുപടി പറയേണ്ടത്. എങ്ങനെയാണ് ഈ മഹാ തട്ടിപ്പ്കാർക്ക് സോണിയ ഗാന്ധിയുടെ അടുത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞത്. അതിന് ഇവരുടെ പങ്ക് എന്താണ്?. ഒന്നും പറയാനില്ലാത്തപ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
