സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വേണ്ടി ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖ. ലോക്ഭവനിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു ഗവർണർ ചായസൽക്കാരം ഒരുക്കിയത്.
ഈ സൽക്കാരത്തിന് യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാരും എത്തിയിരുന്നു . ചുവപ്പ് വസ്ത്രം ധരിച്ചാണ് ഇടത് കൗൺസിലർമാർ ചായ സൽക്കാരത്തിനെത്തിയത്. എല്ലാവരെയും ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്.കോർപ്പറേഷനിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഗവർണർ കൗൺസിലർമാരെ ചായ സൽക്കാരത്തിന് ക്ഷണിച്ചത്.
അതേസമയം, കോർപ്പറേഷൻ തെരഞ്ഞടുപ്പിൽ വിജയിച്ച് മേയറാകാൻ സാധിക്കാതെവന്നതിന് പിന്നാലെ വലിയ അതൃപ്തിയിലാണ് ആർ ശ്രീലേഖ.
